ഡ‍ല്‍ഹിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്ക്കരണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് നാളെ തുടക്കം

Update: 2017-05-13 23:29 GMT
Editor : admin
ഡ‍ല്‍ഹിയില്‍ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്ക്കരണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് നാളെ തുടക്കം
Advertising

വനിത ഡ്രൈവര്‍മാര്‍ക്കും സ്കൂള്‍ കുട്ടികളെയുമായി പോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകില്ല

മലിനീകരണം ത‌ടയാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ പദ്ധതിയായ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്ക്കരണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് നാളെ തുടക്കമാകും. വനിത ഡ്രൈവര്‍മാര്‍ക്കും സ്കൂള്‍ കുട്ടികളെയുമായി പോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകില്ല.

ഡല്‍ഹിയില്‍ ഗതാഗതം നിയന്ത്രണം നടപ്പിലാക്കി മലിനീകരണം നിയന്ത്രിക്കുക എന്നതാണ് ഒറ്റ, ഇരട്ട നമ്പര്‍ പരിഷ്കാരത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമി‌ടുന്നത്. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ 15 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വലിയ വിജയമായിരുന്നു.പദ്ധതി കാലയളവില്‍ ഡല്‍ഹിയിലെ വായുമലിനീകരണതോതില്‍ 300 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തിയത്. ഒറ്റ നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങളും ഇരട്ട നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ എന്നാണ് പരിഷ്കാരം. രണ്ടാം ഘട്ടത്തില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണം ബാധകമല്ല. സ്കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വാഹനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരില്ല. പരിഷ്ക്കണം ആരംഭിക്കുന്ന ദിവസം മുതല്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരത്തിലെ 119 സ്ഥലങ്ങളിലെ മലിനീകരണ തോതിലെ വ്യത്യാസം വിലയിരുത്തും. നാളെ മുതല്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സൈക്കിള്‍ സവാരിക്ക് പ്രത്യേകപാതയടക്കം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News