സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവില്ല

Update: 2017-05-14 21:30 GMT
Editor : Subin
സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവില്ല
Advertising

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കാനുള്ള കാലാവധി നിലവിലെ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷത്തിലേക്ക് നീട്ടിയതോടെ ഈ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല. 

സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല. ദേശീയപാര്‍ട്ടി പദവിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിശോധിക്കാനുള്ള കാലാവധി നീട്ടിയതാണ് സിപിഐക്ക് തുണയായത്. ബിഎസ്പിക്കും എന്‍സിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസകരമാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സിപിഐ, ബിഎസ്പി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെടല്‍ ഭീഷണിയിലായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കാനുള്ള കാലാവധി നിലവിലെ 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷത്തിലേക്ക് നീട്ടിയതോടെ ഈ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ഈ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടികള്‍ നല്‍കിയ മറുപടിക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപരിഷ്‌ക്കരണം നടത്തിയത്. ഇതിന് മുമ്പ് 2011 ലാണ് നിയമം പരിഷ്‌ക്കരിച്ചത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംസ്ഥാന പാര്‍ട്ടി പദവി നല്‍കുന്ന മാനദണ്ഡങ്ങള്‍ പരിശോധിക്കാനുള്ള കാലാവധിയും പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News