പാക് കലാകാരന്മാര്‍ 48 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് എം.എന്‍.എസ്
പാക് നടീ നടന്മാര്‍ക്ക് 48 മണിക്കൂര്‍ നല്‍കുന്നു, അതിനുള്ളില്‍ രാജ്യംവിട്ടു പോയില്ലെങ്കില്‍ എം.എന്‍.എസ് അവരെ പുറത്താക്കാന്‍ മുന്‍കൈയെടുക്കും
ജമ്മു കാഷ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സിനിമ പ്രവര്‍ത്തകര്‍ ഉടര്‍ രാജ്യം വിട്ടുപോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്). ഉറി ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ വീരചരമമടഞ്ഞിരുന്നു. എം.എന്‍.എസ് ചിത്രപദ് സേന നേതാവ് അമി ഖോപ്കറാണ് പാക് കലാകാരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാക് നടീ നടന്മാര്‍ക്ക് 48 മണിക്കൂര്‍ നല്‍കുന്നു, അതിനുള്ളില്‍ രാജ്യംവിട്ടു പോയില്ലെങ്കില്‍ എം.എന്‍.എസ് അവരെ പുറത്താക്കാന്‍ മുന്‍കൈയെടുക്കും- ഖോപ്കര്‍ പറഞ്ഞു.
ഫവാദ് ഖാന്‍, അലി സഫര്‍, മഹീറാഖാന്‍, റാഹത് ഫതേ അലി ഖാന്‍ തുടങ്ങിയ പാക് കലാകാരന്മാര്‍ ബോളിവുഡിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ്. എം.എന്‍.എസിന്റെ ഭീഷണി ഇവരെ എങ്ങിനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.