പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കും
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സന്ദര്‍ശനത്തിനുള്ള അനുമതി തേടി ഇന്ത്യ പാകിസ്ഥാനെ സമീപിച്ചതായാണ് വിവരം.
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ എന്‍ഐഎ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സന്ദര്‍ശനത്തിനുള്ള അനുമതി തേടി ഇന്ത്യ പാകിസ്ഥാനെ സമീപിച്ചതായാണ് വിവരം. അതേ സമയം തന്നെ പാക് അന്വേഷണസംഘം ഇന്ന് എന്‍ഐഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെ ഭീകരാക്രമണം നടന്ന വ്യോമകേന്ദ്രത്തിലടക്കം പരിശോധന നടത്തിയിരുന്നു. ഇന്ത്യ നല്‍കിയ തെളിവുകളുടെയും പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും പാകിസ്ഥാന്റെ ഇനിയുള്ള അന്വേഷണം.
അതേ സമയം കൂടുതല്‍ അന്വേഷണത്തിനായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ എന്‍ഐഎ പാക് സര്‍ക്കാരിന്റെ അനുവാദം തേടി. ജയ്ഷേ മുഹമ്മദിന് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരരുടെ നാലു ഡിഎന്‍എ സാംപിളുകളുകളും ജയ്ഷെ ഇ മുഹമ്മദ് തലവന്‍മാരുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ ശബ്ദ സാമ്പിളുകളും ഇന്ത്യ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഗുരുദാസ് പൂര്‍ എസ് പിയുടെ ഫോണ്‍ സംഭാഷണങ്ങളും പാക് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് എന്‍ഐഎ ഉദ്യോഗസ്ഥരുമായി പാക് സംഘം കൂടിക്കാഴ്ച നടത്തും.