രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി പണമായി സ്വീകരിക്കാന്‍ കഴിയുക 2000 രൂപ മാത്രം

Update: 2017-06-02 04:25 GMT
Editor : Sithara
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി പണമായി സ്വീകരിക്കാന്‍ കഴിയുക 2000 രൂപ മാത്രം
Advertising

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശം‍.

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശം‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമായിരിക്കും. അതിനു മുകളിലുള്ള തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയോ മാത്രമേ സംഭാവന സ്വീകരിക്കാവൂ.

നേരത്തെ 20,000 രൂപയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരിട്ട് സ്വീകരിക്കാവുന്ന സംഭാവന. ഇതാണ് 2000 രൂപയായി കുറച്ചത്. പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു.

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും പണമായി 2000 രൂപ മാത്രമേ സംഭാവന സ്വീകരിക്കാന്‍ കഴിയൂ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News