എഴുപതാം വയസ്സില്‍ അമ്മ; ജീവിതം സഫലമായെന്ന് ദല്‍ജിന്ദര്‍ കൌര്‍
"ഒടുവില്‍ ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേട്ടു. എഴുപതാം വയസ്സില്‍ ഞാന്‍ അമ്മയായി"
"ഒടുവില്‍ ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേട്ടു. എഴുപതാം വയസ്സില്‍ ഞാന്‍ അമ്മയായി"- വിവാഹം കഴിഞ്ഞ് 46 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയായ ദല്‍ജിന്ദര്‍ കൌര്‍ പറഞ്ഞതാണിത്. തന്റെ ജീവിതം പൂര്‍ണത നേടിയത് അമ്മയായതോടെയെന്ന് ദല്‍ജിന്ദര്‍ പറഞ്ഞു. ഐവിഎഫ് ചികിത്സയിലൂടെ ആണ്‍കുഞ്ഞിന് ദല്‍ജിന്ദര്‍ ജന്മം നല്‍കിയത് കഴിഞ്ഞ മാസമാണ്. ആദ്യത്തെ കണ്‍മണിക്ക് അര്‍മാന്‍ എന്ന് പേരിട്ടു.
കുഞ്ഞാനായുള്ള കാത്തിരിപ്പ് 46 വര്‍ഷം നീണ്ടതോടെ ദല്‍ജിന്ദറിന്റെയും ഭര്‍ത്താവ് മൊഹിന്ദറിന്റെയും പ്രതീക്ഷ നശിച്ചിരുന്നു. അവസാന ശ്രമം എന്ന നിലയിലാണ് ഐവിഎഫ് ചികിത്സ തേടിയത്. ആ കാത്തിരിപ്പ് ഫലം കണ്ടു. ഏപ്രില്‍ 19ന് ജന്മം നല്‍കുമ്പോള്‍ രണ്ട് കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ ഭാരം. ഇപ്പോള്‍ അവന്‍ ആരോഗ്യവാനാണ്.
ഇരുവരും മരിച്ചുപോയാല്‍ കുഞ്ഞിനെ ആര് വളര്‍ത്തും എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ദൈവം അവനെ കാത്തുകൊള്ളും എന്നാണ് ഇരുവരുടെയും മറുപടി.