രാജ്യം കൊടുംവരള്‍ച്ചയിലേക്ക്
വരണ്ടുണങ്ങിയ പാടങ്ങള്‍, വറ്റിവരണ്ട തോടുകളും കനാലുകളും, ഒരിറ്റ് ദാഹജലത്തിനായി പരക്കം പായുന്ന സാധാരണക്കാരായ ആളുകള്‍ ഗ്രാമ നഗരവ്യത്യാസമില്ലാതെ രാജ്യത്തിന്‍റെ പലഭാഗത്തെയും നിത്യക്കാഴ്ചയായിമാറിയിരിക്കുന്നു.
രാജ്യത്തിന്‍റെ പലഭാഗങ്ങളും കൊടുംവരള്‍ച്ചയെ നേരിടുകയാണ്. ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ കാഴ്ച ആരെയും ഒന്ന് ചിന്തിപ്പിക്കും. ജലക്ഷാമം രൂക്ഷമായ എല്ലായിടങ്ങളിലും പ്രതിഷേധങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു.
വരണ്ടുണങ്ങിയ പാടങ്ങള്‍, വറ്റിവരണ്ട തോടുകളും കനാലുകളും, ഒരിറ്റ് ദാഹജലത്തിനായി പരക്കം പായുന്ന സാധാരണക്കാരായ ആളുകള്‍ ഗ്രാമ നഗരവ്യത്യാസമില്ലാതെ രാജ്യത്തിന്‍റെ പലഭാഗത്തെയും നിത്യക്കാഴ്ചയായിമാറിയിരിക്കുന്നു. കുടിവെള്ളവുമായുള്ള ലോറിയെത്തിയപ്പോഴുള്ള ഈ കാഴ്ച മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ളതാണ് .
കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധവും പലയിടങ്ങളിലും ശക്തമാണ്. കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ വരുത്തുന്ന വീഴ്ചയാണ് സമരങ്ങള്‍ ശക്തമാകാന്‍ കാരണം. ആശുപത്രികളിലും മറ്റുമാണ്കുടിവെള്ളം ലഭിക്കാത്തതിന്‍റെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുള്ളത്. കുടിവെള്ളത്തെ ചൊല്ലി പ്രശ്നമുണ്ടാകുമെന്നതിനെ മുന്‍ നിര്‍ത്തി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും ഈയിടെയാണ്. വരള്‍ച്ചയെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമയാ നടപടിസ്വീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.