ഏഴാം ജിഎസ്ടി കൌണ്‍സില്‍ യോഗം പുരോഗമിക്കുന്നു
ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി പിരിവ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയാവുക.
ഏഴാം ജിഎസ്ടി കൌണ്‍സില്‍ യോഗം പുരോഗമിക്കുന്നു. നികുതി അധികാരം, ഭൂമിയിടപാടിനും സമുദ്രവാണിജ്യത്തിനും ജിഎസ്ടി ബാധകമാക്കുന്നതിന് കേന്ദ്രം കൂട്ടിച്ചേര്‍ത്ത പുതിയ വ്യവസ്ഥകൾ തുടങ്ങിയ തര്‍ക്ക വിഷയങ്ങളിലുളള ചര്‍ച്ചയാണ് ഇന്നത്തെ യോഗത്തില്‍ മുഖ്യം.
തര്‍ക്ക വിഷയങ്ങള്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ തന്നെ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മന്ദഗതിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. പുതിയ ഫോര്‍മുലകളെ കുറിച്ചൊന്നും നിലവില്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
തര്‍ക്ക വിഷയങ്ങളില്‍ എത്രയും പെട്ടെന്ന് പരിഹാരം കണ്ട് അടുത്ത ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 16നുമിടയില്‍ ജിഎസ്ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.