ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Update: 2017-06-17 10:09 GMT
Editor : Sithara
ചികിത്സയില്‍ കഴിയുന്ന കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
Advertising

കരുണാനിധിക്ക് ഉടന്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്ന് രാഹുല്‍ പ്രതികരിച്ചു.

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. കരുണാനിധിക്ക് ഉടന്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്ന് രാഹുല്‍ പ്രതികരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ കണ്ടത്. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹവുമായി സംസാരിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏറെക്കാലമായി പൊതുപരിപാടികൾ ഒഴിവാക്കി വിശ്രമ ജീവിതം നയിക്കുകയാണ് 92 വയസുകാരനായ കരുണാനിധി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News