ഭീകരതക്കെതിരെ മൃദുസമീപനം വേണ്ടെന്ന് നരേന്ദ്ര മോദി

Update: 2017-06-23 04:44 GMT
Editor : Sithara
ഭീകരതക്കെതിരെ മൃദുസമീപനം വേണ്ടെന്ന് നരേന്ദ്ര മോദി
Advertising

ഭീകരതക്കെതിരെ മൃദുസമീപനം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും പ്രധാനമന്ത്രി.

ഭീകരതക്കെതിരെ മൃദുസമീപനം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നുഴഞ്ഞുകയറ്റത്തിനും ആക്രമണത്തിനുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും പ്രധാനമന്ത്രി. സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് സമിതി യോഗത്തിലാണ് തീരുമാനം. ഭീകരവിരുദ്ധ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ദോവലിനെ യോഗം ചുമതലപ്പെടുത്തി

അതിര്‍ത്തിയില്‍ പാകിസ്താന്‍ യുദ്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടിനിടെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ വിഷയത്തിലുള്ള മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തിരിച്ചടിക്കാനുള്ള വഴികളും സുരക്ഷാ സാഹചര്യങ്ങളും പാക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നേരിടുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഉറി ആക്രമണം സംബന്ധിച്ച നിലവിലെ കണ്ടെത്തലുകളും യോഗം വിലയിരുത്തി.

ഉറി ആക്രമണം നടന്ന് സുരക്ഷ ശക്തമാക്കിയതിന് ശേഷവും ആക്രമണങ്ങളും നുഴഞ്ഞ കയറ്റ ശ്രമങ്ങളുമായതിനാല്‍ പ്രധാന സൈനിക കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. നയതന്ത്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തിനകത്തു നിന്നും ഏതെങ്കിലും സഹായം അക്രമികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിച്ചുവരികയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News