മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു

Update: 2017-07-10 16:00 GMT
Editor : Sithara
മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു
Advertising

എന്‍. ബീരേന്‍ സിങിന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും.

മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു. എന്‍. ബീരേന്‍ സിങിന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും.

32 എംഎല്‍എമാര്‍ പിന്തുണ ഒപ്പിട്ട് നല്‍കിയ കത്തുമായി ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ബിജെപിക്ക് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ നജ്മ ഹെപ്ത്തുല്ല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇബോബി സിങ് രാജി വച്ചു.

കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചും മുഖ്യമന്ത്രി ഒക്റം ഇബോബി സിങ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കാണിച്ച് കൈമാറിയ കത്ത് സ്വീകരിക്കാനാവില്ലെന്നും അറിയിച്ച് ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള മാധ്യമങ്ങളെ കണ്ടതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴി ബിജെപിക്ക് മുന്നില്‍ തെളിഞ്ഞത്. ഇതിന് പിന്നാലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി എന്‍ ബൈരന്‍ സിങിനെ തെരഞ്ഞെടുത്തു. ശേഷം ഭൂരിപക്ഷത്തിന് വേണ്ട 31 എംഎല്‍എമാരുമായി രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദവും ഉന്നയിച്ചു. 21 സീറ്റുകള്‍ നേടിയ ബിജെപിക്ക് നാല് സീറ്റുകളുള്ള നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെയും ഓരോ സീറ്റുകളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ലോക്ജനശക്തി പാര്‍ട്ടിയുടെയും പിന്തുണയാണുള്ളത്. ഇതോടൊപ്പം ഒരു കോണ്‍ഗ്രസ് എംഎല്‍എയെയും ബിജെപി അടര്‍ത്തിയെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ മങ്ങിയതോടെ മുഖ്യമന്ത്രി സ്ഥാനത്ത് ഇന്ന് രാജിവെക്കുമെന്ന് ഇബോബി സിങ് പ്രഖ്യാപിച്ചു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി ഗവര്‍ണര്‍ ബിജെപിക്ക് ഇതുവരെ നല്‍കിയിട്ടില്ല. ഗോവയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇതിലുണ്ടാകുന്ന തീരുമാനം അനുസരിച്ചായിരിക്കും ഗവര്‍ണറുടെ നടപടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News