ഗീര്‍ വനത്തിനുള്ളില്‍ സിംഹക്കൂട്ടത്തിനു മുന്നിലിരുന്ന് ഫോട്ടോ; രവീന്ദ്ര ജഡേജ വിവാദത്തില്‍

Update: 2017-07-13 19:51 GMT
Editor : admin
ഗീര്‍ വനത്തിനുള്ളില്‍ സിംഹക്കൂട്ടത്തിനു മുന്നിലിരുന്ന് ഫോട്ടോ; രവീന്ദ്ര ജഡേജ വിവാദത്തില്‍
Advertising

ഗുജറാത്തിലെ ഗീര്‍ വനത്തിനുള്ളില്‍ വെച്ച് സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തില്‍.

ഗുജറാത്തിലെ ഗീര്‍ വനത്തിനുള്ളില്‍ വെച്ച് സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് ഫോട്ടോയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തില്‍. ഗീര്‍ വനത്തില്‍ വനംവകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ ജംഗിള്‍ സവാരിക്കെത്തിയ ജഡേജയും ഭാര്യയും വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ശേഷം വഴിയരികില്‍ കണ്ട സിംഹക്കൂട്ടങ്ങളെ പശ്ചാത്തലമാക്കി ഫോട്ടോയെടുത്തു സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഗീര്‍ വനത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചാല്‍ തന്നെ, വനത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍ നിന്നു പുറത്തിറങ്ങുന്നത് കുറ്റകരവുമാണ്. ഈ സുരക്ഷാ മുന്‍കരുതലുകളൊക്കെ കാറ്റില്‍പറത്തിയായിരുന്നു ജഡേജയുടെ നടപടി. ഭാര്യക്കൊപ്പം സിംഹക്കൂട്ടങ്ങള്‍ക്ക് മുന്നിലിരുന്ന് പകര്‍ത്തിയ ഫോട്ടോയും സെല്‍ഫിയുമെല്ലാം ജഡേജ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോകളില്‍ ചിലതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ജഡേജക്കൊപ്പം പോസ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ വൈറല്‍ ആയതോടെ ഗുജറാത്ത് വനംവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News