രാജ്യം ചാച്ചാജിയുടെ സ്മരണയില്‍

Update: 2017-07-25 03:42 GMT
രാജ്യം ചാച്ചാജിയുടെ സ്മരണയില്‍
Advertising

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 127 ആം ജന്മദിനമാണ് ഇന്ന്.

ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 127 ആം ജന്മദിനമാണ് ഇന്ന്. കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമായി നടപ്പിലാക്കിയ പദ്ധതികളും നെഹ്റുവിനെ കുട്ടികളുടെ ചാച്ചാജിയാക്കി. ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനം ആഘോഷിക്കുകയാണ് രാജ്യത്തെ കുട്ടികള്‍.

ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്റു. കുട്ടികളോട് ഇടപഴകാന്‍ ഏറെ നേരം കണ്ടെത്തി ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ച അദ്ദേഹം വസ്ത്രത്തില്‍ ഒരു റോസാപ്പൂവെന്നും നിലനിര്‍ത്തി. കുട്ടികളില്‍ ഇന്ത്യയുടെ മികച്ച ഭാവി സ്വപ്നം കണ്ടു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്റുവിന്റെ കാലഘട്ടത്തിലുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും രാജ്യത്ത് സൗജന്യമാക്കിയത് നെഹ്റുവിന്റെ ഭരണകാലത്താണ്. ഇതിനു പിന്നാലെ ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായി നിരവധി സ്ഥാപനങ്ങളുണ്ടാക്കി. കുട്ടികള്‍ക്കായി മികച്ച പദ്ധതികള്‍ തയ്യാറാക്കി അവര്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്നു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന പദ്ധതിക്കും ഇക്കാലത്ത് തുടക്കമിട്ടു. ഇതെല്ലാമാണ് നെഹ്റുവിനെ കുട്ടികള്‍ക്ക് ചാച്ചാജിയെ പ്രിയപ്പെട്ടവനാക്കിയത്.

സ്നേഹത്തിനൊപ്പം അവരുടെയും രാജ്യത്തിന്റെയും മികച്ച ഭാവിയെക്കുറിച്ച സ്വപ്നവും അവര്‍ക്കായി പകര്‍ന്നു ചാച്ചാജി..

Tags:    

Similar News