150ലേറ പരസ്യങ്ങള്‍ക്കെതിരെ പരാതി

Update: 2017-07-25 15:55 GMT
150ലേറ പരസ്യങ്ങള്‍ക്കെതിരെ പരാതി
Advertising

പ്രമുഖ സോപ്പ് ബ്രാന്റായ ഡൊവ്, ആശിര്‍വാദ് ആട്ട, പെപ്‍സിയുടെ ജ്യൂസായ ട്രോപ്പിക്കാന തുടങ്ങിയ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

രാജ്യത്ത് ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ 150ലേറ പരസ്യങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ്‌സ് കൗണ്‍സിലില്‍. ചില പരസ്യങ്ങള്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പാടെ ലംഘിക്കുന്നുവെന്നും സിസിസി വ്യക്തമാക്കി. 209 പരസ്യങ്ങള്‍ പുറത്തിറങ്ങിയതില്‍ നിലവിലെ കണക്കനുസരിച്ച് 152 എണ്ണവും തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതോ പരസ്യം നല്‍കുന്നവരുടെ അവകാശവാദങ്ങള്‍ സാധൂകരിക്കാത്തതോ ആണെന്ന് കണ്‍സ്യൂമര്‍ കംപ്ലെയ്ന്റ്‌സ് കൗണ്‍സില്‍ കണ്ടെത്തി. പ്രമുഖ സോപ്പ് ബ്രാന്റായ ഡൊവ്, ആശിര്‍വാദ് ആട്ട, പെപ്‍സിയുടെ ജ്യൂസായ ട്രോപ്പിക്കാന തുടങ്ങിയ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ നിന്നും 27ഉം വിദ്യാഭ്യാസ മേഖലയില്‍ നിന്നും 66ഉം ഭക്ഷണ–പാനീയ മേഖലയില്‍ നിന്നും 17 ഉം വസ്ത്രവ്യാപാര മേഖലയില്‍ നിന്നും അഞ്ചും മറ്റ് മേഖലകളില്‍ നിന്നൊക്കെയായി 37 ഉം പരസ്യങ്ങള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.

Tags:    

Similar News