നരേന്ദ്രമോദി ബ്രസല്‍സില്‍
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസല്‍സിലെത്തി.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസല്‍സിലെത്തി. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയത്. നാളെ ന്യൂയോര്‍ക്കിലേയ്ക്ക് പോകുന്ന മോദി ഏപ്രില്‍ രണ്ടിന് സൌദി അറേബ്യയിലെത്തും.
ബ്രസല്‍സില്‍ നടക്കുന്ന ഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമെ ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കേലുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തും. ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉച്ചകോടിയിലും പ്രത്യേക കൂടിക്കാഴ്ചയിലും ഭീകരാക്രമണങ്ങള്‍ പ്രധാനവിഷയമായി കടന്നുവരുമെന്നാണ് സൂചന.
അടുത്ത ദിവസം ന്യൂയോര്‍ക്കിലെത്തുന്ന മോദി രണ്ടു ദിവസങ്ങളിലായി ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഏപ്രില്‍ രണ്ടിന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സൌദിയിലെത്തുന്ന മോദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദുമായി ചര്‍ച്ച നടത്തും. രാജകുടുംബാംഗങ്ങളുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും. ഇന്ത്യ- സൌദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും നടപടികളും സന്ദര്‍ശന വേളയില്‍ ഉണ്ടാവുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.