സുപ്രീം കോടതി കൊളീജിയം പരിഷ്ക്കരിക്കാനുള്ള പുതുക്കിയ നടപടി രേഖക്ക് അന്തിമ രൂപമായി

Update: 2017-08-03 02:47 GMT
സുപ്രീം കോടതി കൊളീജിയം പരിഷ്ക്കരിക്കാനുള്ള പുതുക്കിയ നടപടി രേഖക്ക് അന്തിമ രൂപമായി
Advertising

പതിനെട്ട് മാസമായി നടപടി രേഖയിന്മേല്‍ കൊളീജിയവും, കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്

സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം പരിഷ്ക്കരിക്കാനുള്ള പുതുക്കിയ നടപടി രേഖക്ക് അന്തിമ രൂപമായി. നടപടി രേഖ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിലേക്ക് അയച്ചതായി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അറിയിച്ചു. മാര്‍ച്ച് 14ന് എംഒപി കേന്ദ്രത്തിന് ലഭിച്ചതായും, രേഖ സര്‍ക്കാര്‍ പഠിച്ച് വരികയാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകിയും അറിയിച്ചു. പതിനെട്ട് മാസമായി നടപടി രേഖയിന്മേല്‍ കൊളീജിയവും, കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എന്നാല്‍ തര്‍ക്ക വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ധാരയിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനാല്‍ കൊളീജിയം അംഗീകരിച്ച എംഓപിക്ക് കേന്ദ്രം അംഗീകാരം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News