കാറിനെ മറികടന്നതിന്‍റെ പേരില്‍ കൊലപാതകം; എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍
റോക്കി കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും.....
ബീഹാറില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ജനതാദള്‍ യുണൈറ്റഡ് എംഎല്‍സിയുടെ മകന്‍ രാകേഷ് രഞ്ജന്‍ യാദവ് എന്ന റോക്കി യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ കാര്‍ മറികടന്നതിന്‍റെ പേരില്‍ ആദിത്യ സച്ച്‌ദേവ് എന്ന യുവാവിനെ റോക്കി വെടിവച്ച് കൊലപ്പെടുത്തി എന്നാണ് കേസ്, രണ്ടു ദിവസമായി ഒളിവിലായിരുന്ന റോക്കിയെ ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോക്കി കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും റോക്കി പറഞ്ഞു. റോക്കിയുടെ മാതാവും എംഎല്‍സിയുമായ മനോരമ ദേവിയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റോക്കിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.