ആംബുലന്‍സില്‍ നിന്നും ഇറക്കി വിട്ടു, മകളുടെ മൃതദേഹവുമായി മാതാപിതാക്കള്‍ നടന്നത് കിലോമീറ്ററുകള്‍

Update: 2017-08-10 13:50 GMT
Editor : Jaisy
ആംബുലന്‍സില്‍ നിന്നും ഇറക്കി വിട്ടു, മകളുടെ മൃതദേഹവുമായി മാതാപിതാക്കള്‍ നടന്നത് കിലോമീറ്ററുകള്‍
Advertising

ഒഡീഷയിലെ മന്‍കന്‍ഗിരി ജില്ലയിലാണ് സംഭവം

അധികാരികള്‍ കണ്ണ് തുറക്കുന്നില്ല, കണ്ണീര്‍ക്കഥകള്‍ അവസാനിക്കുന്നുമില്ല..അവഗണിക്കപ്പെട്ടവരുടെ കണ്ണുനീരില്‍ മുങ്ങുകയാണ് ഉത്തരേന്ത്യ. ആംബുലന്‍സ് ഇല്ലാത്തതു മൂലം ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന ദേനാ മജ്ഹിയെപ്പോലുള്ളവരുടെ കഥകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ചങ്ക് പറിയുന്ന വേദനയുമായി സ്വന്തം മകളുടെ മൃതദേഹം കയ്യിലേന്തി കിലോമീറ്ററുകളോളം നടക്കേണ്ടി വന്നു ഒഡിഷ സ്വദേശിയായ ഖേമഡുവിനും ഭാര്യക്കും. അതും ഒരു ആംബുലന്‍സ് ഡ്രൈവറുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റം മൂലം. ആംബുലന്‍സ് ഡ്രൈവര്‍ പാതിവഴിയില്‍ വെച്ച് ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഏഴ് വയസ്സുള്ള മകളുടെ മൃതദേഹവുമായി ഖേമഡുവും ഭാര്യയും നടന്നത് ആറ് കിലോമീറ്റര്‍...

ഒഡീഷയിലെ മന്‍കന്‍ഗിരി ജില്ലയിലാണ് സംഭവം. ഏഴ് വയസുകാരിയായ വര്‍ഷ ഖേമഡുവിന് രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ ആംബുലന്‍സില്‍ ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു. ഇതു കണ്ട ആംബുലന്‍സ് ഡ്രൈവര്‍ മാതാപിതാക്കളെ മൃതദേഹത്തോടൊപ്പം വഴിയില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മൃതദേഹവും ചുമന്ന് നടക്കുകയായിരുന്നു. ആറു കിലോമീറ്ററോളം കുട്ടിയുടെ പിതാവ് ദിനബന്ധു ഖേമുദു മൃതദേഹവുമായി നടന്നു. കുട്ടിയുടെ മൃതദേഹവുമായി പോകുന്ന മാതാപിതാക്കളെ കണ്ട നാട്ടുകാര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീട്ടിലെത്താന്‍ മറ്റൊരു വാഹനം ഒരുക്കുകയായിരുന്നു.

Full View

സംഭവത്തില്‍ മന്‍കന്‍ഗിരി കലക്ടര്‍ കെ.സുദര്‍ശന്‍ ചക്രവര്‍ത്തി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ മന്‍കന്‍ഗിരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചക്രവര്‍ത്തി പറഞ്ഞു. ഖേമുഡു മകളുടെ മൃതദേഹവുമായി റോഡിലൂടെ നടക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News