പൊതു അവധികള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍
Update: 2017-08-26 14:45 GMT
പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് സാധ്യത
യുപി സര്‍ക്കാരിന് പുറമേ പൊതു അവധികള്‍ വെട്ടിക്കുറക്കാന്‍ ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. നബിദിനവും വിശ്വകര്‍മ പൂജയും അടക്കം 15 പൊതു അവധികള്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.