പശുക്കടത്ത് പ്രതിയെ മോചിപ്പിക്കാന്‍ ബിജെപി എംഎല്‍എയും സംഘവും എത്തി; പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

Update: 2017-09-23 21:29 GMT
Editor : Alwyn K Jose
പശുക്കടത്ത് പ്രതിയെ മോചിപ്പിക്കാന്‍ ബിജെപി എംഎല്‍എയും സംഘവും എത്തി; പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു
Advertising

പശുക്കടത്ത് കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബിജെപി എംഎല്‍എയും സംഘവും. ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിലാണ് സംഭവം.

പശുക്കടത്ത് കേസിലെ പ്രതിയെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബിജെപി എംഎല്‍എയും സംഘവും അക്രമം അഴിച്ചുവിട്ടു. ഉത്തര്‍പ്രദേശിലെ ബല്യ ജില്ലയിലാണ് സംഭവം. പശുക്കടത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഉപേന്ദ്ര തിവാരിയും അനുയായികളുമാണ് രംഗത്തുവന്നത്. എംഎല്‍എയുടെ ആവശ്യത്തിന് പൊലീസ് വഴങ്ങാത്തതിനെ തുടര്‍ന്ന് സ്റ്റേഷന് മുമ്പില്‍ തിവാരിയും സംഘവും ധര്‍ണ നടത്തി. ഇതിനിടെ സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വിനോദ് റായ് എന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചത്. പൊലീസ് വെടിവെപ്പിലാണ് വിനോദ് മരിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ പൊലീസ് വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് വിശദീകരണം. നരാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പശുക്കടത്ത് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രാമ യാദവിനെതിരെ കള്ളക്കേസാണ് എടുത്തതെന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിനോദ് ദുബെ പറഞ്ഞു. സംഭവത്തില്‍ ഉപേന്ദ്ര തിവാരിക്കും കണ്ടാല്‍ അറിയാവുന്ന 300 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആറു പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News