ടി എസ് സുബ്രമണ്യത്തിന് സ്മൃതി ഇറാനിയുടെ പരിഹാസം

Update: 2017-11-02 19:28 GMT
Editor : admin
ടി എസ് സുബ്രമണ്യത്തിന് സ്മൃതി ഇറാനിയുടെ പരിഹാസം
Advertising

ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതിന്

ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട സമിതി അധ്യക്ഷന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. വിദ്യാഭ്യാസ നയം ഒരു വ്യക്തിയുടെ ക്രെഡിറ്റിലേക്ക് കൊണ്ട് പോകുന്നതിനാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രമണ്യന്‍ അധ്യക്ഷനായ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷം വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ പുറത്തിറക്കാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും അതുണ്ടായില്ല. വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ അതിന്റെ അന്തിമ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് തന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യപ്പെട്ട് ടി എസ് സുബ്രമണ്യം എം എച്ച് ആര്‍ഡിക്ക് കത്തെഴുതിയത്. ഇക്കാര്യത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെ.

വേദപഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് വിദഗ്ധ കമ്മറ്റികളുടെ ശിപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിടിഎ കമ്മറ്റികളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതിയതായും മന്ത്രി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News