ശിവസേനയ്ക്കു വേണ്ടി അമേരിയ്ക്കയില്‍ ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഹെഡ്‍ലി
രിപാടിയ്ക്ക് ബാല്‍ താക്കറെയെ തന്നെ ക്ഷണിയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് നടന്നില്ലെന്നും ഹെഡ് ലി പറഞ്ഞു.
ശിവസേനയ്ക്കു വേണ്ടി അമേരിയ്ക്കയില്‍ ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നറിയപ്പെടുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി മുംബെയിലെ വിചാരണ കോടതിയ്ക്ക് നല്‍കിയ മൊഴിയിലാണ് ഹെഡ് ലി ഇക്കാര്യം പറഞ്ഞത്. പരിപാടിയ്ക്ക് ബാല്‍ താക്കറെയെ തന്നെ ക്ഷണിയ്ക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് നടന്നില്ലെന്നും ഹെഡ് ലി പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി വിചാരണ നേരിടവെയാണ് അമേരിയ്ക്കന്‍ പൌരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി ശിവസേനയ്ക്കായി അമേരിയ്ക്കയില്‍ ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. പരിപാടിയ്ക്ക് ബാല്‍ താക്കറെയെ ക്ഷണിയ്ക്കണമെന്നാണ് കരുതിയതെങ്കിലും താക്കറെയ്ക്ക് അസുഖമായതിനാല്‍ മകനോ മറ്റ് ഭാരവാഹികളോ പങ്കെടുക്കുമെന്ന് ശിവസേന നേതാവ് രാജാറാം റെഗെ അറിയിച്ചു. ഇക്കാര്യം താക്കറെയ്ക്ക് അറിയാമായിരുന്നോയെന്ന ചോദ്യത്തിന് അത് തനിയ്ക്കറിയില്ലെന്നും രാജാറാം റെഗെയുമായി മാത്രമാണ് താന്‍ സംസാരിച്ചിട്ടുള്ളതെന്നും ഹെഡ് ലി മറുപടി നല്‍കി. ലഷ്കറെ തൊയ്ബയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും പരിപാടിയെക്കുറിച്ച് ലഷ്കറുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ഹെഡ് ലി പറഞ്ഞു. അതേ സമയം ബാല്‍ താക്കറെയെ കൊല്ലാന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നുവെന്നും കൊലപാതക ശ്രമത്തിനിടെ ലഷ്കര്‍ പ്രവര്‍ത്തകന്‍ പിടിയ്ക്കപ്പെടുകയായിരുന്നുവെന്നും പിന്നീട് പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും ഹെഡ് ലി മൊഴി നല്‍കിയിട്ടുണ്ട്.