ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകള്‍ 50ന് മുകളില്‍ കടക്കില്ലെന്ന് നരേന്ദ്ര പട്ടേല്‍
ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി നേരത്തെ നരേന്ദ്ര പട്ടേല്‍ ആരോപിച്ചിരുന്നു.
ഗുജറാത്തില്‍ ബിജെപിക്ക് അമ്പതിന് മുകളില്‍ സീറ്റ് ലഭിക്കില്ലെന്ന് പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ മുഖ്യ സഹായിയായ നരേന്ദ്ര പട്ടേല്‍. കള്ളപ്പണമില്ലാതാക്കിയെന്ന പറയുന്ന മോദിയും അമിത്ഷായും ഗുജ്റാത്തിലെ പട്ടേല്‍ നേതാക്കളെ കള്ളപ്പണം ഉപയോഗിച്ച് വിലക്കെടുക്കുകയാണ്. മതങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുന്ന ബിജെപി തന്ത്രം ഇത്തവണ ഗുജ്റാത്തില്‍ വിലപ്പോകില്ലെന്നും നരേന്ദ്ര പട്ടേല്‍ മീഡിയാവണിനോട് പറഞ്ഞു.
ഗുജറാത്തില്‍ ബിജെപിക്ക് ഇത്തവണ ഏത്ര സീറ്റുകള്‍ ലഭിക്കുമെന്ന ചോദ്യത്തിന് നരേന്ദ്ര പട്ടേലിന്റെ മറുപടി ഇങ്ങനെ. എന്തുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണക്കുന്നു. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി നേരത്തെ നരേന്ദ്ര പട്ടേല്‍ ആരോപിച്ചിരുന്നു. പട്ടേല്‍ സമുദായത്തിന് ദളിത് ഓബിസി വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നത് ബിജെപിയുടെ പ്രചാരണം.
എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാലും ഹാര്‍ദിക് പട്ടേലിന് പിന്നില്‍ പട്ടേല്‍ സമുദായം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നരേന്ദ്ര പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.