മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ ശുപാര്‍ശ
Update: 2017-11-22 23:12 GMT
കള്ളപ്പണം നിയന്ത്രിക്കുന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റേതാണ് നിര്‍ദേശം.
മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാനും കൈവശം വയ്ക്കാവുന്ന പണത്തിന്റെ അളവ് 15 ലക്ഷമാക്കി ചുരുക്കാനും നിര്‍ദേശിച്ച് റിപ്പോര്‍ട്ട്. കള്ളപ്പണം നിയന്ത്രിക്കുന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റേതാണ് നിര്‍ദേശം. ജസ്റ്റീസ് എം.ബി. ഷാ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്. അനധികൃത സമ്പാദ്യം കുന്നുകൂട്ടുന്നത് തടയാന്‍ ഇത്തരം വ്യവസ്ഥകള്‍ അത്യാവശ്യമാണെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. അനധികൃത സമ്പാദ്യം പലരും പണമായി തന്നെയാണ് സൂക്ഷിക്കുന്നതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.