ക്രിമിനലുകളെ കൊല്ലാനുള്ള അവകാശം സാധാരണക്കാരനുണ്ടെന്ന് ഹരിയാന ഡിജിപി

Update: 2017-12-26 16:57 GMT
Editor : admin
ക്രിമിനലുകളെ കൊല്ലാനുള്ള അവകാശം സാധാരണക്കാരനുണ്ടെന്ന് ഹരിയാന ഡിജിപി
Advertising

അവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹരിയാന ഡിജിപി.

അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹരിയാന ഡിജിപി. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുന്നവനെയോ കൊലപാതം നടത്തുന്നവനെയോ കൈകാര്യം ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഡിജിപി കെപി സിങിന്റെ പരാമര്‍ശം. സ്വത്ത് നശിപ്പിക്കുകയോ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയോ കൊലപാതശ്രമത്തിനിടെയോ സ്വയരക്ഷക്കായി ഒരാളെ കൊല്ലാനുള്ള അധികാരം സാധാരണക്കാരനുണ്ടെന്നാണ് സിങിന്റെ പ്രസ്താവന. സ്വയരക്ഷക്കായി ഒരു കുറ്റവാളിയെ കൊല്ലാനുള്ള നിയമപരിരക്ഷ രാജ്യത്തുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ലെന്നും സിങ് പറഞ്ഞു. ഹരിയാനയില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഒരു വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയെ ഒരു കൂട്ടം പുരുഷന്മാര്‍ അപമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡിജിപിയെ ബോളിവുഡ് സിനിമകള്‍ സ്വാധീനിച്ചതിന്റെ പരിണിതഫലമാണ് ജനങ്ങളെ നിയമം കൈയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിവാദ പ്രസ്താന നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് പ്രധാന വിമര്‍ശനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News