വിമാനത്തില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന് കനയ്യ
മുംബൈയില്‍ നിന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍വെച്ച് തന്നെ വധിക്കാന്‍ ശ്രമിച്ചയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍.
മുംബൈയില്‍ നിന്നു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍വെച്ച് തന്നെ വധിക്കാന്‍ ശ്രമിച്ചയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ നിന്നു ജെറ്റ് എയര്‍വേസ് വിമാനം പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ മാനസ് ദേക എന്നയാള്‍ കനയ്യയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വധശ്രമം നേരിടേണ്ടിവന്നെന്ന വാര്‍ത്ത കനയ്യ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരാതിപെട്ടിട്ടും ജെറ്റ് എയര്‍വേസ് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും കനയ്യ പറയുന്നു. പൂനെ എംഎന്‍സിയിലെ ജീവനക്കാരനായ ഇയാള്‍ ബിജെപിയുടെ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. അക്രമിയെ പിന്നീട് മുംബൈ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മാനസ്, യാതൊരു പ്രകോപനവും കൂടാതെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്ന് കനയ്യ പൊലിസിന് മൊഴി നല്കി.