കശ്മീര്‍ സന്ദര്‍ശനം: യുഎന്‍ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി

Update: 2017-12-31 15:24 GMT
Editor : Sithara
കശ്മീര്‍ സന്ദര്‍ശനം: യുഎന്‍ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി
Advertising

ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും സന്ദര്‍ശനം അനുവദിക്കണമെന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി.

ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും സന്ദര്‍ശനം അനുവദിക്കണമെന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ ആവശ്യം ഇന്ത്യയും പാകിസ്താനും തള്ളി.
കശ്മീര്‍ വിഷയം ആഭ്യന്തരകാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പാക് അധീന കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നാണ് പാകിസ്താന്‍ സമിതിയെ അറിയിച്ചത്. ഇന്ത്യയുടെയും പാകിസ്താന്റെയും നിലപാടില്‍ യുഎന്‍ മനുഷ്യാവകാശസമിതി അതൃപ്തി രേഖപ്പെടുത്തി.

ജമ്മു കശ്മീരിലും പാക് അധീന കശ്മീരിലും സംഘര്‍ഷം തുടരുന്നതിനിടെയാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി ഇന്ത്യയുടെയും പാകിസ്താന്റെയും അനുമതി തേടിയത്. എന്നാല്‍ ഇരു രാജ്യങ്ങളും പ്രവേശനാനുമതി നിഷേധിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ യുഎന്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യയുടെ നിലപാട്. പാക് അധീന കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നും സന്ദര്‍ശനത്തിന്റെ ആവശ്യകതയില്ലെന്നുമാണ് പാകിസ്താന്‍ അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും നിലപാട് ഖേദകരമാണെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു.

പാക് അധീന കശ്മീരിലും ജമ്മു കശ്മീരിലും സ്വതന്ത്ര കശ്മീര്‍ വാദം ഉയര്‍ത്തി നടക്കുന്ന പ്രക്ഷോഭം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ അവസ്ഥയിലാണ്. പ്രക്ഷോഭകര്‍ക്ക് നേരേ ഇന്ത്യയും പാകിസ്താനും നടത്തുന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മനുഷ്യാവകാശസമിതി സന്ദര്‍ശനത്തിന് അനുവാദം തേടിയത്. ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്ന് ബിജെപിയും വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News