ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ വ്യാഴാഴ്ച പ്രഖ്യാപിക്കും

Update: 2018-01-02 02:53 GMT
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരെ വ്യാഴാഴ്ച പ്രഖ്യാപിക്കും
Advertising

യുപില്‍ സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യക്കും ഉത്തരാഖണ്ഡില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം സത്പാല്‍ മഹാരാജിനുമാണ് മുന്‍ഗണന.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഈ മാസം 16ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. യുപില്‍ സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യക്കും ഉത്തരാഖണ്ഡില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം സത്പാല്‍ മഹാരാജിനുമാണ് മുന്‍ഗണന.

യുപിയില്‍ യാദവേതര പിന്നോക്ക വിഭാഗങ്ങളെ പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നതായാണ് സൂചന. പാര്‍ട്ടി എംപി യോഗി ആദിത്യനാഥ്, വക്താവ് സിദ്ധാര്‍ഥ് നാഥ് സിങ് തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയായി. ഉത്താരഖണ്ഡില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സത്പാല്‍ മഹാരാജ്, ത്രിവേന്ദ്ര സിങ് റാവത്ത്, പ്രകാശ് പന്ത്, മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ എന്നിവരുടെ പേരുകളാണ് ചര്ച്ചയിലുള്ളത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നിലപാട് തന്നെയാണ് അന്തിമം.

തെരഞ്ഞടുപ്പുകളിലെ ബിജെപിയുടെ മിന്നുന്ന പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് മുന്നോടിയായി പാര്‍ട്ടി ദേശീയ ഘടകവും പ്രവര്‍ത്തകരും മോദിക്ക് വന്‍ സ്വീകരണമൊരുക്കി. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാര്‍ക്ക് മോദി നന്ദി പറഞ്ഞു.
ജനം ജനാധിപത്യത്തെ ആഘോഷിക്കുകയാണെന്നും വികസനത്തിനാണവര്‍ വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News