ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
പന്ത്രണ്ട് ജില്ലകളിലെ 53 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനം പോളിംഗ് നടന്നു.
ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പന്ത്രണ്ട് ജില്ലകളിലെ 53 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 63 ശതമാനം പോളിംഗ് നടന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയില്‍ ഭേദപ്പെട്ട പോളിംഗ് നടന്നു.
രാവിലെ ഏഴ് മണിക്കാരംഭിച്ച പോളിംഗ് തുടക്കത്തില്‍ മന്ദഗതിയിലായിരന്നു. പത്ത് മണിവരെ 12 ശതമാനം മാത്രമായിരുന്നു പോളിംഗ്. പതിനൊന്ന് മണിയോടെ പോളിംഗ് ശതമാനം ക്രമാതീതമായി വര്‍ധിച്ചു. മൂന്ന് മണിയോടെ 50 ശതമാനമായി ഉയര്‍ന്നു. 5 മണിക്ക് പോളിംഗ് അവസാനിക്കുമ്പോള്‍ 63 പോളിംഗ് രേഖപ്പെടുത്തിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ 65 ശതമാനമായിരുന്നു പോളിംഗ്. ജില്ലകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയിലാണ് ഇന്ന് കൂടുതല്‍ പോളിംഗുണ്ടായത്. റായ്ബറേലിയിലെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും എസ്പിയും പരസ്പരം മത്സരിക്കുന്നുണ്ട്. അലഹബാദിലും ഭേദപ്പെട്ട പോളിംഗ് നടന്നിട്ടുണ്ട്.
മഹോബയില്‍ എസ്പി ബിഎസ്പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതൊഴിച്ച് നിര്‍ത്തിയാല്‍ പോളിംഗ് സമാധാനപരമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ പ്രസാദ് മൌര്യ അലഹബാദിലും, കേന്ദ്ര സഹമന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതി ഹാമിര്‍പൂരിലും വോട്ട് രേഖപ്പെടുത്തി. ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പില്‍ നിന്നും വിഭിന്നമായി ബിഎസ്പി പ്രചാരണത്തില്‍ ശക്തമായി മുന്നോട്ട് വന്നതാണ് നാലാംഘട്ടത്തിന്റെ പ്രത്യേകത. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് ബിഎസ്പി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പിന്നില്‍ വിയര്‍ക്കുന്ന ബിജെപി പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ പ്രകടമായ ഹിന്ദുത്വ പ്രചാരണത്തിലേക്ക് നീങ്ങിയിരുന്നു.
ആദ്യ മൂന്ന് ഘട്ടത്തില്‍ നിന്നും വിഭിന്നമായി പ്രകടമായ ഹിന്ദുത്വ നിലപാടിലേക്ക് ബിജെപി മാറിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇന്നത്തേത്. 53 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തട്ടകമായ റായബറേലിയിലെ നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. 630 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. റായ്ബറേലിയില്‍ മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അഖിലേഷ് സിംഗിന്‍റെ മകള്‍ 28കാരിയായ അദിതി സിംഗ്, ഉന്‍ച്ചാറില്‍ ബിജെപി നേതാവ് സ്വാമി പ്രസാദ് മൌര്യയുടെ മകന്‍ ഉദ്കൃഷ്ട് മൌര്യ, നരെയ്നില്‍ പ്രതിപക്ഷ നേതാവ ഗയ ഛരണ്‍ ദിനകര്‍ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.
ആദ്യ മൂന്ന് ഘട്ടത്തിലും 65 ശതമാനം പോളിംഗാണ് നടന്നത്. നാലാം ഘട്ടത്തില്‍ സമാനമായ പോളിംഗാണ് പ്രതീക്ഷിക്കപ്പെടുന്നത്.