ജമ്മുകശ്മീരില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

Update: 2018-01-29 11:23 GMT
Editor : Subin
ജമ്മുകശ്മീരില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Advertising

സൈനിക വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ശനിയാഴ്ച്ചയാണ് സൈന്യം രണ്ട് യുവാക്കളെ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ മേജര്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈനിക വെടിവെപ്പില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. കുറ്റക്കാരായ സൈനികരെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സൈനിക വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ശനിയാഴ്ച്ചയാണ് സൈന്യം രണ്ട് യുവാക്കളെ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ മേജര്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എഫ്‌ഐറില്‍ പേരുള്ള സൈനികരെ അറസ്റ്റ് ചെയ്യണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുകശ്മീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പറഞ്ഞു. മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തിനാകുന്നില്ല.

പൊലീസ് എഫ്‌ഐആര്‍ ചുമത്തിയ സ്ഥിതിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ സൈന്യത്തിന് എതിരെ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആരുടേയും പേര് രേഖപ്പെടുത്താതെ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കണമെന്നും ബിജെപി നേതാവ് ആര്‍എസ് പത്താനിയ ആവശ്യപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News