സോണിയയെ ആക്ഷേപിച്ച മോദി മാപ്പ് പറയണം: ആന്റണി
അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്ന് എ കെ ആന്റണി.
അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സോണിയഗാന്ധിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്ന് എകെ ആന്റണി. അഴിമതിക്കഥകള്‍ പുറത്തുവരുമ്പോഴാണ് സോണിയ ഗാന്ധിക്ക് രാജ്യസ്നേഹത്തെക്കുറിച്ച് ഓര്‍മ്മവരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വൈകാരികതയല്ല മറുപടിയാണ് വേണ്ടതെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗസ്റ്റ വെസ്റ്റ് ലാന്‍റ് കേസില്‍ രൂക്ഷമായ ഭാഷയിലാണ് സോണിയ ഗാന്ധിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ ആരോപണത്തിന് വൈകാരികമായ ഭാഷയില്‍ സോണിയഗാന്ധി മറുപടി പറയുകയും ചെയ്തു. അഗസ്റ്റ വെസ്റ്റ ലാന്‍ഡ് ഇടപാടില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്ന് എകെ ആന്റണി കുറ്റപ്പെടുത്തി.
അഴിമതി കഥകള്‍ പുറത്തുവരുമ്പോഴാണ് സോണിയ ഗാന്ധിക്ക് ദേശസ്നേഹത്തെക്കുറിച്ച് ഓര്‍മ്മവരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വികാരഭരിതയാകുന്നതിന് പകരം കൃത്യമായ മറുപടിയാണ് നല്‍കേണ്ടിയിരുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.