ഉത്തരാഖണ്ഡ്:എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി തള്ളി
ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍. ഉച്ചക്ക് രണ്ടരക്ക് ഹരജിയില്‍ വാദം
ഉത്തരാഖണ്ഡ് നിയമസഭയില്‍ നിന്ന് അയോഗ്യരാക്കപ്പെട്ട 9 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സംസ്ഥാനത്ത് നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന വിധി ഉണ്ടായിരിക്കുന്നത്. വിധിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചെങ്കിലും ഇടക്കാല സ്റ്റേ നല്‍കാന്‍ പരമോന്നത കോടതിയും വിസമ്മതിച്ചു. നാളെ നടക്കുന്ന വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാര്‍ക്ക് കഴിയില്ലെന്ന് ഇതോടെ ഉറപ്പായി. ജൂലൈ 12ന് ഹരജി വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 18 ന് കോണ്‍ഗ്രസ് മന്ത്രി സഭയിലെ 9 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയപ്രതിസന്ധി ഉണ്ടായത്. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന് തിരച്ചടി നേരിടുകയായിരുന്നു. അയോഗ്യതക്കെതിരെ വിമതഎംഎല്‍എമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ 70 അംഗ നിയമസഭയില്‍ ഇനി 61 അംഗങ്ങളാണ് അവശേഷിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന് 27 ഉം ബിജെപിക്ക് 28 ഉം അംഗങ്ങളാണുള്ളത്. രണ്ട് ബിഎസ്പി അംഗങ്ങളും മൂന്ന് സ്വതന്ത്രരും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെ ഒരംഗവും ചേര്‍ന്ന് രൂപീകരിച്ച പ്രൊഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. കോടതിയില്‍ നിന്ന് നീതി ലഭിച്ചതായി ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു
അതേ സമയം ഹൈക്കോടതി വിധിക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് കോടതി ഉച്ചക്ക് 2 മണിക്ക് പരിഗണിക്കും. വിശ്വാസവോട്ടെടുപ്പില്‍ പാര്‍ലമെന്ററി കാര്യ സെക്രട്ടറിയെ നിരീക്ഷകനാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്