വിജയകാന്തിന് 500 കോടിയും 80സീറ്റും ഡിഎംകെ വാഗ്ദാനം ചെയ്തെന്നാരോപണം: വൈകോയ്ക്ക് വക്കീല്‍ നോട്ടീസ്

Update: 2018-02-25 06:57 GMT
Editor : admin
വിജയകാന്തിന് 500 കോടിയും 80സീറ്റും ഡിഎംകെ വാഗ്ദാനം ചെയ്തെന്നാരോപണം: വൈകോയ്ക്ക് വക്കീല്‍ നോട്ടീസ്
Advertising

നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഡിഎംഡികെ നേതാവ് വിജയകാന്തിന് ഡിഎംകെ 500 കോടിയും 80സീറ്റും വാഗ്ദാനം ചെയ്തെന്ന് എംഡിഎംകെ നേതാവ് വൈകോ.

നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഡിഎംഡികെ നേതാവ് വിജയകാന്തിന് ഡിഎംകെ 500 കോടിയും 80സീറ്റും വാഗ്ദാനം ചെയ്തെന്ന് എംഡിഎംകെ നേതാവ് വൈകോ. ആരോപണം നിഷേധിച്ച ഡിഎംകെ വൈകോയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.

ഡിഎംകെ നേതാവ് എം കരുണാനിധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍ കേസുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിഎംകെ വ്യക്തമാക്കി.

ബുധനാഴ്ച ഒരു വാര്‍ത്തസമ്മേളനത്തിനിടെയാണ് വൈകോ ഡിഎംകെയ്ക്കെതിരെ ആരോപണമുന്നയിച്ചത്. വിജയകാന്തിനെ ഒപ്പം നിര്‍ത്താന്‍ ഡിഎംകെ 500 കോടിയും 80 സീറ്റും വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. ബിജെപിക്കെതിരെയും വൈകോ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സഹകരിച്ചാല്‍ വിജയകാന്തിന്റെ പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റും ഒരു മന്ത്രി സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തെന്നായിരുന്നു വൈകോയുടെ പ്രസ്താവന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News