ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം: കേന്ദ്രത്തിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മെയ് 6 ലേക്ക് മാറ്റി
Update: 2018-02-25 05:55 GMT
സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം കോടതി അഭിപ്രായം തേടിയിരുന്നു.
ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മെയ് ആറിലേക്ക് മാറ്റി. സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം കോടതി അഭിപ്രായം തേടിയിരുന്നു. ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ അഭിപ്രായം ഇന്ന് അറിയിച്ചില്ല. ഇതേ തുടര്‍ന്നാണ് കേസ് മെയ് ആറിലേക്ക് മാറ്റിയത്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൌരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി കോടതിയില്‍ പറഞ്ഞു.