മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി

Update: 2018-03-01 06:55 GMT
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി
Advertising

അതിവൈകാരിതക കൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് ചന്ദ്രാവത്ത് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഭീഷണിമുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

Full View

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി. പ്രസ്താവന തിരുത്തിയ ചന്ദ്രാവത്ത്, അതിവൈകാരിതക കൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഭീഷണിമുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.


മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി വിലയിട്ട കുന്ദന്‍ ചന്ത്രാവത്തിന്റെ നിലപാട് തള്ളി ആര്‍എസ്എസ് ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുള്ള അതിവൈകാരിതയില്‍ നിന്നാണ് മുഖ്യമന്ത്രിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. തന്‍റെ പ്രസ്താവന തെറ്റായി പോയി. കേരളത്തില്‍ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നുവെന്നും കുന്ദന്‍ ചന്ദ്രാവത്ത് പ്രതികരിച്ചിരുന്നു.


പ്രധാനമന്ത്രിയുടെ മാതൃസംഘടന ഒരു മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ട് ആഭ്യന്തരമന്ത്രാലയം മൌനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കുന്ദന്‍ ചന്ദ്രാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ജെഡിയു നേതാവ് ശരത്ത് യാദവ് ആവശ്യപ്പെട്ടു. എന്‍സിപി, ജെഡിയു, സമാജ്‌വാദി, സിപിഐ എന്നീ പാര്‍ട്ടികളും ആര്‍എസ്എസിനെതിരെ രംഗത്തെത്തി.

Tags:    

Similar News