വിവരാവകാശരേഖ കെട്ടിച്ചമച്ചതെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയത്തില്‍ മുസ്ലിങ്ങള്‍ക്ക് ജോലി നിഷേധിയ്ക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു...
കേന്ദ്ര സര്‍ക്കാരിന്‍റെ ആയുഷ് മന്ത്രാലയത്തില്‍ മുസ്ലിങ്ങള്‍ക്ക് ജോലി നിഷേധിയ്ക്കുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. വിവരാവകാശ രേഖ ഉദ്ധരിച്ചാണ് പുഷ്പ് ശര്‍മ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിവരാവകാശ രേഖ കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ഡല്‍ഹി പോലീസിന്‍റെ നടപടി.
ആരോപണം തെറ്റാണെന്നും തനിയ്ക്ക് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടി ലഭിച്ചത് ആയുഷ് മന്ത്രാലയത്തില്‍ നിന്ന് തന്നെയാണെന്നും പുഷ്പ് ശര്‍മ പ്രതികരിച്ചു. മില്ലി ഗസറ്റിന്‍റെ മാര്‍ച്ച് 16 ലക്കത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.