വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ

Update: 2018-03-14 13:44 GMT
Editor : admin
വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ
Advertising

ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച്...

ഉത്തരാഖണ്ഡില്‍ നാളെ നടത്താനിരുന്ന വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ. ഹൈക്കോടതിയാണ് വോട്ടെടുപ്പ് സ്റ്റേ ചെയ്തത്. കേസ് ഏപ്രില്‍ ആറിന് വീണ്ടും പരിഗണിക്കും. നേരത്തെ ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കിയതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിലയിരുത്തി. സംസ്ഥാന നിയമസഭകളില്‍ ഭൂരിപക്ഷം സ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സഭയില്‍ വിശ്വാസ വോട്ട് നേടുന്നതാണെന്ന് വിലയിരുത്തിയ കോടതി വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ട സമയത്താണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി.


കേന്ദ്രത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നാളെ ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തിലാകും വിശ്വാസ വോട്ടെടുപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News