ആവേശത്തോടെ, ജല്ലിക്കെട്ടിനു സമാപനം
മൂന്ന് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജല്ലിക്കെട്ട് സമാപിച്ചു. പ്രധാനമായും മധുരൈയില്‍ മൂന്നിടത്താണ് മത്സരം നടത്തിയത്. മധുരൈയില്‍ ഒരാളും ശിവഗംഗ ജില്ലയില്‍ രണ്ടുപേരും കാളയുടെ അക്രമത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ജീവന് ഭീഷണിയാണെന്നറിഞ്ഞിട്ടും ഇക്കുറിയും കാളക്കൂറ്റന്മാരെ മെരുക്കാന്‍ എത്തിയത്, നൂറുകണക്കിന് യുവാക്കളാണ്. കര്‍ശന സുരക്ഷാ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ ജല്ലിക്കെട്ട്. എന്നിട്ടും, മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മധുരൈയിലെ ആവണിയപുരം, പാലക്കോട്ട്, അളങ്കനല്ലൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ജല്ലിക്കെട്ട് നടത്തുന്നത്. പാലക്കോട്ട് ഒരാളും ശിവഗംഗ ജില്ലയില്‍ നടത്തിയ ജല്ലിക്കെട്ടില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ സംസ്കാരത്തിന്റെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തുന്നത്.
മൂന്നു വര്‍ഷം മുന്‍പ് സുപ്രീംകോടതി നിരോധിച്ച ജല്ലിക്കെട്ട്, ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷത്തേത് സമയക്കുറവുകാരണം നിറം മങ്ങിയെങ്കില്‍, ഇത്തവണ ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയാക്കിയാണ്, മത്സരങ്ങള്‍ നടത്തിയത്. വിവിധയിടങ്ങളിലെ മത്സരങ്ങളില്‍ നൂറ്റി ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പലരുടെയും നില ഗുരുതരമാണ്.