കശ്മീര്‍ സന്ദര്‍ശനം: യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ ആവശ്യം ഇന്ത്യ തള്ളി
Update: 2018-03-26 10:12 GMT
കശ്മീര്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ദൌത്യസംഘത്തിന് അനുമതി നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം
കശ്മീര്‍ സന്ദര്‍ശിക്കാന്‍ അന്താരാഷ്ട്ര ദൌത്യസംഘത്തിന് അനുമതി നല്‍കണമെന്ന യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണറുടെ ആവശ്യം ഇന്ത്യ തള്ളി. കശ്മീരിലെ ജനങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം അക്രമോത്സുകമായി ഇടപെടുന്നെന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും അതിന്‍റെ പശ്ചാത്തലത്തിലാണ് സ്വതന്ത്ര ദൌത്യസംഘത്തിന് സന്ദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ടതെന്നും കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. യുഎന്‍ പ്രസ്താവനയെ എതിര്‍ത്ത ഇന്ത്യ കശ്മീരില്‍ തീവ്രവാദി സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവിന്‍റെ കൊലപാതകമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് വിശദീകരിച്ചു.