മൂന്ന് വര്‍ഷത്തിനിടെ 2098 കലാപങ്ങള്‍; ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശില്‍

Update: 2018-03-31 22:18 GMT
Editor : Sithara
മൂന്ന് വര്‍ഷത്തിനിടെ 2098 കലാപങ്ങള്‍; ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശില്‍
Advertising

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 2098 വര്‍ഗീയ കലാപങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 2098 വര്‍ഗീയ കലാപങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്‍റില്‍ കലാപം സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കലാപങ്ങളുണ്ടായത് ഉത്തര്‍ പ്രദേശിലാണ്. 450 കലാപങ്ങളിലായി 77 പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. 270 വര്‍ഗീയ കലാപങ്ങളാണ് മഹാരാഷ്ട്രയിലുണ്ടായത്. 32 പേര്‍ കൊല്ലപ്പെട്ടു. ബിഹാറും കര്‍ണാടകയും രാജസ്ഥാനും ഗുജറാത്തുമാണ് തൊട്ടുപിന്നില്‍.

ഗോവ, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ കുറവ് കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 13 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News