ജി.എസ്.ടി ബില്ലുകള്‍ രാജ്യസഭ പാസാക്കി
Update: 2018-04-05 02:55 GMT
ഭേദഗതികളില്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ജി.എസ്.ടി ബില്ലുകള്‍ രാജ്യസഭ പാസാക്കി. കേന്ദ്ര ജി.എസ്.ടി, കേന്ദ്രഭരണപ്രദേശ ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന സംയോജിത ജി.എസ്.ടി, നഷ്ടപരിഹാര ബില്‍ എന്നിവയിലാണ് രാജ്യസഭ പാസാക്കിയത്. ഭേദഗതികളില്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്. ജി.എസ്.ടി ബില്ലുകള്‍ കഴിഞ്ഞ ദിവസം ലോക്‍സഭ പാസാക്കിയിരുന്നു.