ഉത്തര്‍ പ്രദേശിന് കാവി പെയിന്‍റടിച്ച് യോഗി സര്‍ക്കാര്‍

Update: 2018-04-13 00:04 GMT
Editor : Sithara
ഉത്തര്‍ പ്രദേശിന് കാവി പെയിന്‍റടിച്ച് യോഗി സര്‍ക്കാര്‍
Advertising

ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബസ്സുകള്‍ക്കാണ് കാവി നിറം നല്‍കിയത്.

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ കാവി പെയിന്‍റടി തുടരുകയാണ്. ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബസ്സുകള്‍ക്കാണ് കാവി നിറം നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 50 ബസ്സുകളുടെ നിറം മാറ്റി. ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് കാവിനിറം നല്‍കിയത്. പെയിന്‍റടി വൈകാതെ മറ്റ് ബസ്സുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്വന്തം കാറിലും ഓഫീസിലെ ഔദ്യോഗിക ഇരിപ്പിടത്തിലും കാവി ടവ്വല്‍ വിരിച്ച് തുടങ്ങിയ കാവിവല്‍ക്കരണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. സ്കൂള്‍ ബാഗുകള്‍, ഗവണ്‍മെന്‍റ് ബുക്ക്‍ലെറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്‍റിറ്റി കാര്‍ഡുകള്‍ എന്നിവയ്ക്കെല്ലാം കാവി നിറമാണ്. അടുത്ത വര്‍ഷം പാഠ്യപദ്ധതിയെയും കാവിവല്‍ക്കരിക്കാനാണ് നീക്കം. നോട്ട് നിരോധം ഉള്‍പ്പെടെയുള്ളവ മോദി സര്‍ക്കാരിന്‍റെ നേട്ടമാണെന്ന് അവകാശപ്പെടുന്ന സിലബസാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ കാവിനിറം കടന്നുവന്നത് ബോധപൂര്‍വ്വമായ നീക്കമല്ലെന്നും യാദൃച്ഛികമാണെന്നുമാണ് സര്‍ക്കാരിന്‍റെ അവകാശവാദം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News