ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2018-04-13 00:40 GMT
Editor : Subin
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Advertising

പ്രചാരണവുമായി ബന്ധപ്പെട്ട് 371 പരാതികള്‍ വരണാധികാരിയ്ക്ക് ലഭിച്ചു. ഇതില്‍ 356 എണ്ണം തീര്‍പ്പാക്കി. പതിനഞ്ചെണ്ണത്തില്‍ അന്വേഷണം നടക്കുന്നു. 

തമിഴ്‌നാട് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് വാഹനപരിശോധനയടക്കമുള്ള നടപടികള്‍ കമ്മീഷന്‍ ശക്തമാക്കി. ഇത്തവണ പണമൊഴുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വരണാധികാരി പ്രവീണ്‍ നായര്‍. പ്രചാരണം സമാധാനപരമാണെന്നും പ്രവീണ്‍ പറഞ്ഞു.

റദ്ദാക്കിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോടികള്‍, കോഴയായി ഒഴുകിയതോടെയാണ് ഇത്തവണ ശക്തമായ നിയന്ത്രണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയത്. പ്രചാരണവുമായി ബന്ധപ്പെട്ട് 371 പരാതികള്‍ വരണാധികാരിയ്ക്ക് ലഭിച്ചു. ഇതില്‍ 356 എണ്ണം തീര്‍പ്പാക്കി. പതിനഞ്ചെണ്ണത്തില്‍ അന്വേഷണം നടക്കുന്നു.

Full View

മണ്ഡലത്തില്‍ പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പരാതികളില്ല. എന്നാല്‍, വാഹനപരിശോധനയ്ക്കിടെ അഞ്ചു ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. മണ്ഡലത്തില്‍ അനധികൃതമായി പ്രവേശിച്ച, 70 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

67 ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. സാധാരണ സ്‌ക്വാഡുകളുടെ എണ്ണം 20 മുതല്‍ 22 വരെയായിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കുന്നതിനായി കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചത്. കൂടാതെ, പൊലിസ്, അര്‍ധ സൈനീക വിഭാഗങ്ങളുടെ പരിശോധനയും ശക്തമാണ്. കമ്മിഷന്റെ
നേതൃത്വത്തില്‍, എല്ലാ ദിവസവും വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News