നോട്ട് പിന്‍വലിക്കലിനെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
പിന്‍വലിക്കല്‍ മുന്നൊരുക്കങ്ങളില്ലാതെയെന്നും റദ്ദാക്കണമെന്നും ആവശ്യം
ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ മുന്നറfയിപ്പില്ലാതെ പിന്‍വലിച്ചതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ധവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ട് പിന്‍ലവിച്ചത് ജനങ്ങളുടെ ജീവിതത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇത് പൌരന്‍റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും ഹരജിയില്‍ പറയുന്നു. ഒന്നുകില്‍ തീരുമാനം റദ്ദാക്കണമെന്നും, അല്ലെങ്കില്‍ കുടുതല്‍ സമയം നോട്ടുകള്‍ മാറുന്നതിന് നല്‍കാന്‍ ഉത്തരവിടണമെന്നതുമാണ് ഹരജിയിലെ ആവശ്യം.
ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച തടസ്സ ഹരജിയില്‍ കോടതി വാദം കേള്‍ക്കും. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജികള്‍ നേരത്തെ മുംബൈ, ചെന്നൈ ഹൈക്കോടതികള്‍ തള്ളിയിരുന്നു.