ഫ്ലെക്സി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വെ
Update: 2018-04-15 02:07 GMT
എന്നാല്‍ മറ്റ് ട്രെയിനുകളില്‍ ഫ്‌ളക്‌സി നിരക്കുകള്‍ നടപ്പാക്കില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
പ്രീമിയം ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വെ. എന്നാല്‍ മറ്റ് ട്രെയിനുകളില്‍ ഫ്‌ളക്‌സി നിരക്കുകള്‍ നടപ്പാക്കില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. നിരക്കുവര്‍ധന നിലവില്‍ വന്നതിനു ശേഷം രണ്ട് ദിവസം 80 ലക്ഷം രൂപയുടെ അധിക വരുമാനമുണ്ടായി. ഈ സാമ്പത്തിക വര്‍ഷം 500 കോടിയുടെ അധികവരുമാനം ലക്ഷ്യമിടുന്നതായും റെയില്‍വെ വ്യക്തമാക്കി. രാജധാനി, തുരന്തോ, ശതാബ്ദി എന്നീ ട്രെയിനുകളിലാണ് ഫ്‌ളെക്‌സി നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇത് നിലവില്‍വന്നത്.