പ്രതിപക്ഷത്തെ അണിനിരത്തി ശരദ് യാദവിന്റെ സാംസ്കാരിക സമ്മേളനം

Update: 2018-04-15 10:13 GMT
Editor : Sithara
പ്രതിപക്ഷത്തെ അണിനിരത്തി ശരദ് യാദവിന്റെ സാംസ്കാരിക സമ്മേളനം
Advertising

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു

രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ അണിനിരത്തി ശരദ് യാദവിന്‍റെ സാംസ്കാരിക സമ്മേളനം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മതേതര ഇന്ത്യയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു യോഗം. കാമറക്ക് മുന്നില്‍ മാത്രം രാജ്യസ്നേഹം പ്രകടിപ്പിക്കുന്ന ആര്‍എസ്എസ് ഭരണഘടന വരെ മാറ്റാനാണ് ശ്രമം നടത്തുന്നതെന്ന് യോഗത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.

ബീഹാറിലെ ജെഡിയു - ആര്‍ജെഡി സഖ്യം നിലവില്‍ വന്നതോടെ പ്രത്യക്ഷമായി തന്നെ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയ ശരദ് യാദവ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം കൂടിയായിരുന്നു. സമ്മേളനത്തില്‍ ആര്‍എസിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഗുജറാത്തിലെ ദളിതരെയും രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയും മര്‍ദ്ദിക്കുമ്പോഴും ആര്‍എസ്എസ് ആവര്‍ത്തിക്കുന്നത് രാജ്യം തങ്ങളുടേതെന്നാണ്. കാമറക്ക് മുന്നില്‍ മാത്രമാണ് ആര്‍എസ്എസിന്റെ രാജ്യസ്നേഹം. ആര്‍എസ്എസ് ആശയധാര വിജയിക്കില്ലെന്ന് ഉറപ്പായതോടെ എല്ലാ മേഖലകളിലും പ്രതിനിധികളെ കയറ്റാനാണ് ആര്‍എസ്എസ് ശ്രമമെന്നും രാഹുല്‍ പറഞ്ഞു.

യോഗം വ്യക്തികള്‍ക്ക് എതിരായല്ല ഇന്ത്യയുടെ വൈവിധ്യ സംരക്ഷണത്തിനായാണെന്ന് ശരദ് യാദവ് വ്യക്തമാക്കി. ജെഡിയുവിനെ പിളര്‍ത്തി തന്നെ പിന്തുണക്കുന്നവരെ ഉള്‍ക്കൊള്ളിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവും ശരദ് യാദവ് ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News