റിപബ്ളിക് ദിന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Update: 2018-04-16 02:38 GMT
Editor : Sithara
റിപബ്ളിക് ദിന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ
Advertising

റ് മന്ത്രാലയങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും നിശ്ചല ദൃശ്യങ്ങളും തയ്യാറായി

അതീവ സുരക്ഷയില്‍ ഡല്‍ഹിയില്‍ റിപബ്ളിക് ദിന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്ലാ സുരക്ഷാ വിഭാഗങ്ങളുടെയും യുഎഇ പട്ടാളത്തിന്റെയും പങ്കാളിത്തത്തോടെയുള്ള മാതൃക പരേഡും നടന്നു. ആറ് മന്ത്രാലയങ്ങളുടെയും വിവിധ സംസ്ഥാനങ്ങളുടെയും നിശ്ചല ദൃശ്യങ്ങളും തയ്യാറായി. മുഖ്യാതിഥിയായ അബൂദബി കിരീട അവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

സാംസ്കാരികമായി വ്യത്യസ്തരാണെങ്കിലും ഏകത്വമാണ് മുഖമുദ്ര എന്ന സന്ദേശവുമായിട്ടാണ് റിപ്പബ്ലിക് ദിനാ ഘോഷത്തിലെ ഓരോ പരിപാടിയും അരങ്ങിലെത്തുക. 17 സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളും പ്രത്യേകതകള്‍ പ്രദര്‍ശിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും രാജ്പഥില്‍ അണിനിരക്കും. സര്‍ക്കാര്‍ പദ്ധതികള്‍ വിഷയമാക്കിയാണ് 6 കേന്ദ്ര മന്ത്രാലങ്ങളുടെയും ടാബ്ലോ.

വിവിധ സുരക്ഷാ സേനകളുടെ പ്രകടനവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. മുഖ്യാതിഥിയായ അബൂദബി കിരീട അവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പമെത്തിയ പട്ടാളസംഘവും പരേഡില്‍ പങ്കുചേരും. പരേഡ് കടന്നുപോകുന്ന വഴികളെല്ലാം ശക്തമായ സുരക്ഷാ വലയത്തിലാണ്. സുരക്ഷ നടപടികളുടെ ഭാഗമായി മാളുകളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. 50,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുള്ളത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News