മഹാരാഷ്ട്രയില്‍ കുടിവെള്ളം ശേഖരിക്കുന്നതിനിടെ 12 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു

Update: 2018-04-17 11:41 GMT
Editor : admin
മഹാരാഷ്ട്രയില്‍ കുടിവെള്ളം ശേഖരിക്കുന്നതിനിടെ 12 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു
Advertising

മഹരാഷ്ട്രയില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. കൊടും വരള്‍ച്ചയില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായി.

മഹരാഷ്ട്രയില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുന്നു. കൊടും വരള്‍ച്ചയില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. കുടിവെളളം ശേഖരിക്കാന്‍ പോയ 12 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു.

42 ഡിഗ്രിയാണ് നിലവില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ താപനില. ജലക്ഷാമം രൂക്ഷമായ ലാത്തൂരിനടുത്തുളള ബീഡില്‍ 500 മീറ്റര്‍ അകലെ നിന്നുവേണം കുടിവെളളം എത്തിക്കാന്‍. കത്തുന്ന വെയിലില്‍ ഇത്രയും ദൂരം താണ്ടി വെളളം ശേഖരിക്കാന്‍ പോയതായിരുന്നു 12 വയസുകാരി യോഗിത ദേശായി. നാലു തവണ നടന്നപ്പോള്‍ തന്നെ യോഗിത അവശയായിരുന്നു. കിട്ടാക്കനിയായ വെളളത്തിനായി അഞ്ചാമതും നടന്നു നീങ്ങിയപ്പോഴേക്കും നിര്‍ജലീകരണം സംഭവിച്ച് യോഗിത മരിച്ചുവീണു.

നിര്‍ജലീകരണം കൊണ്ടുണ്ടായ ഹൃദയാഘാതമാണ് യോഗിതയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം. ബീഡ്, ലാത്തൂര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ ഏഴിടങ്ങളിലാണ് കടുത്ത വേനലും ജലക്ഷാമവും ജനങ്ങളെ ദുരതത്തിലാക്കുന്നത്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 19 ശതമാനം ജലം മാത്രമേ ഇനി ബാക്കിയുളളു. ജലക്ഷാമം രൂക്ഷമായ മരാത്ത്‌വാഡയിലെ ജലസംഭരണികളില്‍‍ വെറും 3 ശതമാനം ജലമാണുളളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News