ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍

Update: 2018-04-18 04:54 GMT
ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍
Advertising

അറേബ്യന്‍ സമുദ്രത്തില്‍ ഗുജറാത്ത് തീരത്തു നിന്നു പാകിസ്താന്‍ ബോട്ട് ഇന്ത്യന്‍ തീരദേശ സേന പിടികൂടി.

സമുദ്രാതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്തു നിന്നു ഇന്ത്യന്‍ തീരദേശ സേന പിടികൂടി. ഒമ്പതു പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തേകാലോടെയാണ് ബോട്ട് സേനയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ബോട്ട് വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാക് ബോട്ടിലുണ്ടായിരുന്നവര്‍ മത്സ്യത്തൊഴിലാളികളാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ച വിവരം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബോട്ടും അതിലുണ്ടായിരുന്ന മുഴുവന്‍ പേരെയും തീരദേശ സേന പോര്‍ബന്ദറിലെത്തിച്ചു. പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തീരദേശ സേനയും മറ്റു സുരക്ഷാ സേനകളും കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. മേഖലയിലെ നിരീക്ഷണത്തിനായി കപ്പലുകളും ഹെലികോപ്റ്ററുകളും റോന്ത് ചുറ്റുന്നുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News