സൈന്യത്തിന്റെ ഐപെല്ലെറ്റ് പ്രയോഗത്തില്‍ നൂറ് കണക്കിന് കാശ്മീരികള്‍ക്ക് കാഴ്‍ച നഷ്ടപ്പെട്ടു

Update: 2018-04-18 16:15 GMT
Editor : Ubaid
Advertising

കഴിഞ്ഞ നാല് ദിവസത്തിനിടെ 100ലേറെ പേരെ നേത്രശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്നും ഇവരെല്ലാവര്‍ക്കും കാഴ്ച്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്നും ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു

ബുര്‍ഹാന്‍ വാനിയെ വധിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലും സംഘര്‍ഷത്തിനുമെതിരെ സുരക്ഷാ സേനയുടെ ഐപെല്ലെറ്റ് പ്രയോഗത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം തുടങ്ങി മൂന്ന് ദിവസത്തിനിടെ പരിക്കേറ്റ 236 പേരില്‍ 110ഓളം പേര്‍ക്ക് ഐ പെല്ലറ്റ് ഏറ്റിട്ടുണ്ട്. കാഴ്ച്ച ശക്തി നഷ്ടപ്പെടാനിടയാക്കുന്ന തരത്തിലുള്ള ഷെല്ലുകള്‍ പ്രയോഗിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ 100ലേറെ പേരെ നേത്രശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്നും ഇവരെല്ലാവര്‍ക്കും കാഴ്ച്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്നും ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിഷേധക്കാരെ പിരിച്ച് വിടാണ് സൈന്യം പെല്ലറ്റ് ഗണ്ണുകള്‍ എന്നറിയപ്പെടുന്ന യന്ത്രത്തോക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇരുമ്പു ചീളുകളാണ് ഇൌ തോക്കില്‍ നിന്നും പ്രവഹിക്കുക. ഇതേ തുടര്‍ന്ന് മുഖവും ശരീരവും മുഴുവനായി മുറിഞ്ഞ രൂപത്തില്‍ 2000ത്തോളം പേരെയാണ് കാശ്മീരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുല്‍ പേര്‍ക്കും കണ്ണിനാണ് ഗുരുതരാമായ പരിക്ക്, പലര്‍‌ക്കും കാഴ്ച പൂര്‍ണാമയി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചരയത്തില്‍ ചികിത്സക്കായി ഡല്‍ഹി എംയിസ് ആശുപത്രിയില്‍ നിന്ന് കൂടുതല്‍ നേതൃരോഗ വിദഗ്തരെ ജമ്മു കാശ്മീരിലേക്ക് അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പെല്ലറ്റു ഗണ്ണുകള്‍ ഉപോയിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതിനെതിരെ കേന്ഗ്ര സംസ്ഥാന സര്‍ക്കരുകള്‍ക്കെതിരെ വിവിധ മനുഷ്യവകാശ പ്രവര്‍ത്തകരും സംഘടകളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News